കോൺവെന്റിന് സമീപത്തെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ ദുരൂഹത
എറണാകുളം: കോണ്‍വെന്റിന് സമീപത്തെ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വാഴക്കാലയിലെ പാറമടയിലാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി സ്വദേശിനിയാണ്.
ഉച്ച മുതല്‍ മഠത്തില്‍ നിന്ന് സിസ്റ്ററെ കാണാനില്ലെന്ന് കാണിച്ച് മഠം അധികൃതര്‍ പൊലീസിന് പരാതിനല്‍കിയിരുന്നു. കന്യാസ്ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയിലുണ്ട്.



Author Coverstory


Comments (0)